ഇന്ധനവില വീണ്ടും കൂടി
Saturday, October 16, 2021 12:14 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.57 രൂപയും ഡീസലിന് 99.24 രൂപയുമായി.
കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.