മോട്ടോ ജി200 5ജി വിപണിയിൽ
Saturday, November 20, 2021 11:07 PM IST
മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ, മോട്ടോ ജി200 5ജി യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു.
449 യൂറോ ആണ് യൂറോപ്പിലെ വില.(ഏകദേശം 37800 രൂപ). ഏതാനും മാസങ്ങൾക്കുള്ളിൽ മോട്ടോ ജി200 ഇന്ത്യൻ വിപണിയിലുമെത്തുമെന്നാണ് റിപ്പോർട്ടുകൾ.
സ്പെസിഫിക്കേഷനുകൾ
6.8 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗണ് 888 പ്രോസസർ, എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ്. ആൻഡ്രോയിഡ് 11 ഒഎസ് , 108 എംപി കാമറ ഉൾപ്പെടെ മൂന്നു പിൻകാമറകൾ, 16 എംപി സെൽഫി കാമറ, 5000 എംഎഎച്ച് ബാറ്ററി, 33ഡബ്യു ഫാസ്റ്റ് ചാർജിംഗ്.