പുതിയ ഉത്പന്നങ്ങളുമായി എളനാട് മിൽക്ക്
Saturday, November 27, 2021 12:51 AM IST
തൃശൂർ: എളനാട് മിൽക്ക് നാലു വ്യത്യസ്ത രുചികളിലുള്ള മിൽക്ക് ഷെയ്ക്ക് വിപണിയിലിറക്കി. മലയാളികൾക്കു പ്രിയമേറിയ വനില, സ്ട്രോബറി, ചോക്കലേറ്റ്, ബദാം എന്നീ നാലു രുചികളിലാണ് എളനാട് മിൽക്ക് ഷെയ്ക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. എളനാട് മിൽക്ക് ബ്രാൻഡ് അംബാസിഡർ നമിത പ്രമോദ് മിൽക്ക് ഷെയ്ക്ക് പുറത്തിറക്കി.
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സംരംഭമായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എളനാട് മിൽക്ക് മാനേജിംഗ് ഡയറക്ടർ സജീഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത ആറു മാസത്തിനുള്ളിൽ ഇൻസ്റ്റന്റ് ദോശ, ഇഡ്ഡലി മാവുകൾ, ബട്ടർ, പനീർ, ഐസ്ക്രീം തുടങ്ങി കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതിനും എളനാട് മിൽക്ക് ലക്ഷ്യമിടുന്നുണ്ടെന്ന് സജീഷ്കുമാർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ഡയറക്ടർ സുമേഷ് കുമാർ, ജനറൽ മാനേജർ പി.എസ്. നിതിൻ, ഫാക്ടറി മാനേജർ നിഹാൽ മുഹമ്മദ്, സൗത്ത് ടെറിട്ടറി മാനേജർ ടി.എ. അലക്സാണ്ടർ, നോർത്ത് ടെറിട്ടറി മാനേജർ വൈശാഖ് എന്നിവർ പങ്കെടുത്തു.