മാരുതിക്ക് അറ്റാദായം 1011 കോടി രൂപ
Wednesday, January 26, 2022 12:53 AM IST
മുംബൈ: ഡിസംബറിൽ അവസാനിച്ച മൂന്നാം ത്രൈമാസത്തിൽ, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 48 ശതമാനമിടിഞ്ഞ് 1011 കോടി രൂപയായി.
മുൻവർഷം ഇതേ ത്രൈമാസത്തിൽ അറ്റാദായം 1941.4 കോടി രൂപയായിരുന്നു. മൂന്നാം ത്രൈമാസത്തിൽ 4,30,668 യൂണിറ്റുകളാണു കന്പനി വിറ്റത്. മുൻവർഷം ഇത് 4,95,897 യൂണിറ്റായിരുന്നു.
ചിപ്പ് ക്ഷാമം, ഉത്പാദനത്തിലെ വർധന തുടങ്ങിയവയാണു വില്പനയിൽ ഇടിവുണ്ടാക്കിയത്.