ഉത്സവ ഓഫറുമായി ബാങ്ക് ഓഫ് ബറോഡ
Friday, October 7, 2022 1:07 AM IST
കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ചു ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കുള്ള നിരവധി ഓഫറുകളുമായി വാര്‍ഷിക ഉത്സവ കാമ്പയിനായ ഖുശിയോം കാ ത്യോഹാര്‍ പ്രഖ്യാപിച്ചു.
ഹോം ലോണുകള്‍ക്കും കാര്‍ ലോണുകള്‍ക്കും ആകര്‍ഷകമായ പലിശ നിരക്കുകള്‍, പ്രോസസിംഗ് ചാര്‍ജുകളില്‍ ഇളവ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വപ്ന ഭവനമോ, കാറോ വാങ്ങുന്നതിനോ, വ്യക്തിഗത വായ്പ നേടുന്നതിനോ ഉള്ള ഏറ്റവും നല്ല സമയമാണിത്. ബാങ്ക് ഓഫ് ബറോഡയില്‍ ഹോം ലോണുകള്‍ 7.95 ശതമാനം മുതലും വാഹന വായ്പ 7.95 ശതമാനം മുതലും ലഭ്യമാണ്.