ഐഎംസി അഡ്വർടൈസിംഗ്, ത്രീ പെർസെന്റ് കളക്ടീവുമായി കൈകോർക്കുന്നു
Saturday, November 26, 2022 12:31 AM IST
കോഴിക്കോട്: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐഎംസി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ ത്രീ പെർസെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി പരസ്യ മാധ്യമ മേഖലയിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി.
പ്രിന്റ്, ഇലക്ട്രോണിക് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎംസി അഡ്വർടൈസിംഗിനു ഡിജിറ്റൽ മേഖലയിൽ ചുവടുറപ്പിക്കാൻ പരസ്പര സഹകരണത്തിലൂടെ സാധ്യമാകും.
ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മലബാർ ഡെവലപ്പേഴ്സ്, ഇഹം ഡിജിറ്റൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ പ്രചാരണം നടത്തുന്നത് ഐഎംസി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡാണ്.
മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിനെ ജനങ്ങളിലേക്കെത്തിച്ച് ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ ഐഎം സി അഡ്വർടൈസിംഗ് വലിയ പങ്കാണ് വഹിച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.