കയർ പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നു മന്ത്രി രാജീവ്
Tuesday, December 6, 2022 11:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കയർ മേഖല നേരിടുന്ന പ്രതിസന്ധി ചെയ്യാൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്നു മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.
കയർ സഹകരണ സംഘങ്ങൾ നേരിടുന്ന പരിഹരിക്കുന്നതിന് അടിയന്തരമായി യോഗം വിളിച്ചു ചേർക്കണമെന്ന രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.