ജിഡിപിയിൽ കുറവ്; വളർച്ച 4.4 ശതമാനം
Thursday, March 2, 2023 12:55 AM IST
ന്യൂഡൽഹി: ഉൽപ്പാദന മേഖലയുടെ മോശം പ്രകടനം 2022-23 മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി (ആഭ്യന്തര ഉൽപ്പാദനം) 4.4 ശതമാനമായി കുറച്ചു. ഫെബ്രുവരി 28 ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യൻ സന്പദ്വ്യവസ്ഥ 11.2 ശതമാനം വളർച്ച കൈവരിച്ചപ്പോൾ 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.3 ശതമാനം വളർച്ച കൈവരിച്ചു.
പുതിയ ത്രൈമാസ വളർച്ചാ സംഖ്യ 2022-23 രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 6.3 ശതമാനത്തേക്കാൾ കുറവാണ്, ഇത് 2022 ഏപ്രിൽ-ജൂണിൽ രേഖപ്പെടുത്തിയ 13.2 ശതമാനം വളർച്ചയുടെ പകുതിയിൽ താഴെയാണ്.