അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ് കൊച്ചിയില്‍ 22ന്
Monday, September 18, 2023 10:33 PM IST
കൊച്ചി: കനേഡിയന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ള അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ് 22ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും.
കാനം കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പില്‍ 50ലധികം കനേഡിയന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും പങ്കാളിത്തമുണ്ടാകും. കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു പ്രമുഖ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് ഇടപഴകാനുള്ള അവസരമാണിത്.
കനേഡിയന്‍ വിദ്യാഭ്യാസ സമ്പ്രദായം, പ്രവേശന പ്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളുമായി പരസ്പരം സംവദിക്കാനും പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സ്കോളര്‍ഷിപ് അവസരങ്ങള്‍, വിവിധ അക്കാദമിക് അവസരങ്ങള്‍, കരിയര്‍ ഫലങ്ങള്‍ എന്നിവ വര്‍ക്ക്ഷോപ്പില്‍നിന്നു ലഭ്യമാകും. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പഠനത്തിനുശേഷമുള്ള, വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.
22ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വ്യക്തിഗത സെഷനുകളും ഉച്ചയ്ക്കു മൂന്നു മുതല്‍ അഞ്ചുവരെ വെര്‍ച്വല്‍ സെഷനുകളും നടക്കും. എല്ലാ സേവനങ്ങളും സൗജന്യമാണ്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ അപേക്ഷാഫീസ് ഇളവുകള്‍ ലഭ്യമാകും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാദമിക് /തൊഴില്‍ പരിചയരേഖകളുടെ മൂന്നു പകര്‍പ്പുകള്‍ കൊണ്ടുവരണം. സര്‍വകലാശാല/കോളജ് അധികൃതരെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canam group.com/fair-events/117?utm_sour ce=CRSApril2023&utm_medium=WebPopup&utm_campaign=CRSApril2023. ഫോണ്‍: +91 70090 70545, +91 6283 280 684.