നെടുമ്പാശേരി: പൊതുമേഖലയുടെ കരുത്തറിയിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) കുതിപ്പ് തുടരുകയാണെന്നും സിയാലിന്റെ വളർച്ച ലോകത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വിമാനത്താവളങ്ങൾ നടത്താൻ സ്വകാര്യ മേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുകയാണ് സിയാലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിയാലിന്റെ ഏഴു വൻകിട പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ സൗരോർജ നിലയവും ബിസിനസ് ജെറ്റ് ടെർമിനലും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സിയാലിന്റെ പുതിയ ഇൻപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്ര സോഫ്റ്റ്വേർ, അഗ്നിശമന സേന നവീകരണം എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒന്നാംഘട്ട രാജ്യാന്തര ടെർമിനൽ വികസനം, ഗോൾഫ് ടൂറിസം, എയ്റോലോഞ്ച്, ചുറ്റുമതിൽ സുരക്ഷാ വലയം എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, മുഹമ്മദ് റിയാസ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ചീഫ് സെക്രട്ടറി വി. വേണു, സിയാൽ ഡയറക്ടർമാരായ ഇ.കെ. ഭരത്ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഡോക്ടർ പി. മുഹമ്മദലി, സിയാൽ ഡയറക്ടർ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും കമ്പനി സെക്രട്ടറിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സജി കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.