ഡോൾഫി ജോസ് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ
Monday, July 15, 2024 11:18 PM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോൾഫി ജോസ് നിയമിതനായി. ബാങ്കിംഗ് രംഗത്ത് 25 വർഷത്തെ അനുഭവസന്പത്തുള്ള ഡോൾഫി ജോസ്, കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ ആൻഡ് ഗ്രൂപ്പ് ഹെഡ് കണ്‍സ്യൂമർ ബാങ്കിംഗ് പദവിയും കോട്ടക് മഹീന്ദ്ര ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
റീട്ടെയിൽ, കൊമേഴ്സ്യൽ ബാങ്കിംഗ് മേഖലയിൽ മികച്ച ബിസിനസ് മാനേജ്മെന്റ് വിദഗ്ധനായ ഡോൾഫി ജോസിനു ഫിൻടെക്, സൈബർ സെക്യൂരിറ്റി രംഗത്തും വൈദഗ്ധ്യമുണ്ട്. ഐടിഎമ്മിൽനിന്നു എംബിഎ നേടി.