സൗ​​ത്ത് സോ​​ണ്‍ ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് മീ​​റ്റി​​ൽ സ്വ​​ർ​​ണത്തി​​ള​​ക്കം
സൗ​​ത്ത് സോ​​ണ്‍ ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് മീ​​റ്റി​​ൽ സ്വ​​ർ​​ണത്തി​​ള​​ക്കം
Monday, September 16, 2019 12:22 AM IST
ഉ​​ഡു​​പ്പി: 31-ാമ​​ത് സൗ​​ത്ത് സോ​​ണ്‍ ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് മീ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ർ​​ണ​​ത്തി​​ള​​ക്കം. ആ​​ദ്യ​​ദി​​നം ത​​ന്നെ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ബ​​ഹു​​ദൂ​​രം മു​​ന്നി​​ലെ​​ത്തി​​യ ത​​മി​​ഴ്നാ​​ടു​​മാ​​യി ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ചാ​​ണ് കേ​​ര​​ളം പോ​​രാ​​ട്ടം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ളം 15 സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. അ​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ മെ​​ഡ​​ൽ സ​​ന്പാ​​ദ്യം 31 സ്വ​​ർ​​ണം, 32 വെ​​ള്ളി, 26 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ​​യാ​​യി. കേരളത്തിന് 536 പോയിന്‍റാണ് ലഭിച്ചത്.
ജൂ​​ണി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ എം. ​​ജി​​ഷ്ന റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു. 1.76 മീ​​റ്റ​​ർ ഉ​​യ​​രം ക​​ണ്ടെ​​ത്തി​​യാ​​ണ് ജി​​ഷ്ന സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ യൂ​​ത്ത് വി​​ഭാ​​ഗം ഡെ​​ക്കാ​​ത്ത​​ല​​ണി​​ൽ അ​​ബ്ദു​​ള്ള അ​​ബ്ദു​​ൾ മ​​ജീ​​ദ്, അ​​ണ്ട​​ർ-18 വി​​ഭാ​​ഗം 2000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ ഡാ​​ർ​​വി​​ൻ ഷാ​​ജി, യൂ​​ത്ത് വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ കെ. ​​അ​​ർ​​ജു​​ൻ, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗം 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ എം. ​​മ​​നോ​​ജ് കു​​മാ​​ർ, അ​​ണ്ട​​ർ-16 വി​​ഭാ​​ഗം 5000 മീ​​റ്റ​​ർ റേ​​സ് വാ​​ക്കി​​ൽ എം. ​​മു​​ത്തു​​രാ​​ജ്, പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ തൗ​​ഫീ​​ഖ് നൗ​​ഷാ​​ദ് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. അ​​ണ്ട​​ർ 16 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ന​​ട​​ത്ത​​ത്തി​​ൽ ഒ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്ത താ​​ര​​ത്തെ അ​​യോ​​ഗ്യ​​നാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് മു​​ത്തു​​രാ​​ജ് സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ യൂ​​ത്ത് വി​​ഭാ​​ഗം 5000 മീ​​റ്റ​​ർ റേ​​സ് വാ​​ക്കി​​ൽ സാ​​ന്ദ്ര സു​​രേ​​ന്ദ്ര​​ൻ, ജൂ​​ണി​​യ​​ർ 5000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ പി.​​എ​​സ്. സൂ​​ര്യ, യൂ​​ത്ത് 800 മീ​​റ്റ​​റി​​ൽ പ്ര​​സ്കി​​ല്ല ഡാ​​നി​​യേ​​ൽ, ജൂ​​ണി​​യ​​ർ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ കെ.​​എം. നി​​ബ, യൂ​​ത്ത് ഹാ​​മ​​ർ​​ത്രോ​​യി​​ൽ കെ​​സി​​യ മ​​റി​​യം ബെ​​ന്നി, 2000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ ആ​​ഗ്ന​​സ് മെ​​റി​​ൻ എ​​ന്നി​​വ​​രും ഇ​​ന്ന​​ലെ കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ സ്വ​​ർ​​ണമെത്തി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട​​ർ 16 മെ​​ഡ്റി​​ലേ​​യി​​ൽ വി. ​​നേ​​ഹ, സാ​​നി​​യ തെ​​രേ​​സ, സാ​​ന്ദ്ര​​മോ​​ൾ സാ​​ബു, പ്ര​​തി​​ഭ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ ടീം ​​കേ​​ര​​ള​​ത്തി​​നാ​​യി സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. യൂ​​ത്ത് 4x400 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ എ​​ൽ​​ഗ തോ​​മ​​സ്, തെ​​രേ​​സ മാ​​ത്യു, ദി​​യ ആ​​ന്‍റ​​ണി, വി.​​എ​​സ്. ഭ​​വി​​ക എ​​ന്നി​​വ​​രു​​ടെ ടീ​​മും സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.