സിഐഎസ്സിഇ ഇന്റർനാഷണൽ ഫുട്ബോൾ
Sunday, September 22, 2019 1:22 AM IST
കൊച്ചി: വടുതല ഡോണ്‍ ബോസ്കോ സീനിയർ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ 25 മുതൽ 28 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സിഐഎസ്സിഇ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് നടക്കും.
ഉദ്ഘാടനം 25ന് രാവിലെ ഒന്‍പതിന് ഹൈബി ഈഡൻ എംപി നിർവഹിക്കും. പ്രിൻസിപ്പൽ കോ-ഓർഡിനേറ്റർ ഫാ. ജോർജ് മാത്യു കാരൂർ അധ്യക്ഷത വഹിക്കും. ഡോണ്‍ ബോസ്കോ ബംഗളൂരു വൈസ് പ്രൊവിൻഷ്യൽ ഫാ. ജോ ജോസ് കോയിക്കൽ വിശിഷ്ടാതിഥിയാകും. ഇന്ത്യൻ മുൻ ഗോൾ കീപ്പർ ഫിറോസ് ഷെരീഫ് പതാക ഉയർത്തും.
11 സംസ്ഥാന ടീമുകൾ പങ്കെടുക്കും. 28ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ പങ്കെടുക്കും.