ഇന്ത്യ-വിൻഡീസ് ട്വന്റി-20 ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
Saturday, October 12, 2019 12:10 AM IST
കൊച്ചി: ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്ക് 1000 രൂപയാണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടിക്കറ്റുകളും വില്പനയ്ക്കുണ്ടാവും. വിദ്യാർഥികൾക്കും ക്ലബ്ബുകൾക്കും 1000 രൂപയുടെ ടിക്കറ്റിൻമേൽ 50 ശതമാനം ഇളവു നൽകും. പൂർണമായും ഓണ്‍ലൈൻ വഴിയാണ് ടിക്കറ്റ് വില്പന.
മത്സരം നടക്കുന്ന സ്പോർട്സ് ഹബ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.