പ​ര​മ്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ
Thursday, November 21, 2019 11:25 PM IST
പ്രൊ​വി​ഡ​ന്‍സ് (ഗ​യാ​ന): ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ 5-0ന്‍റെ ​സ​മ്പൂ​ര്‍ണ ജ​യം നേ​ടി. അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ വേ​ദാ കൃ​ഷ്ണ​മൂ​ര്‍ത്തി, ജെ​മി​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രു​ടെ അ​ര്‍ധ സെ​ഞ്ചു​റി​ക​ളും ഒ​പ്പം ബൗ​ള​ര്‍മാ​രു​ടെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​വും ചേ​ര്‍ന്ന​പ്പോ​ള്‍ ഇ​ന്ത്യ 61 റ​ണ്‍സി​നു ജ​യി​ച്ചു.

റോ​ഡ്രി​ഗ​സും (56 പ​ന്തി​ല്‍ 50), കൃ​ഷ്ണ​മൂ​ര്‍ത്തി​യും (48 പ​ന്തി​ല്‍ 57 നോ​ട്ടൗ​ട്ട്) മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഒ​രു​മി​ച്ച് 117 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഇ​വ​രു​ടെ മി​ക​വി​ല്‍ ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റി​ന് 134 റ​ണ്‍സ് നേ​ടി. നാ​ല് ഓ​വ​റി​ല്‍ ഷ​ഫാ​ലി വ​ര്‍മ (9), സ്മൃ​തി മ​ന്ദാ​ന (7) എ​ന്നി​വ​ര്‍ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ ര​ണ്ടു വി​ക്ക​റ്റി​ന് 17 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്നി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡ്രി​ഗ​സ്-​കൃ​ഷ്ണ​മൂ​ര്‍ത്തി കൂ​ട്ടു​കെ​ട്ട് പി​ടി​ച്ചു​നി​ന്ന​തോ​ടെ ഇ​ന്ത്യ​ക്ക് മാ​ന്യ​മാ​യ സ്‌​കോ​ര്‍ ലഭിച്ചു.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ അ​ച്ച​ട​ക്ക​ത്തോ​ടെ ബൗ​ള്‍ ചെ​യ്ത ഇ​ന്ത്യ​യു​ടെ മു​ന്നി​ല്‍ വി​ന്‍ഡീ​സ് ത​ക​ര്‍ന്നു. 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 73 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ വി​ന്‍ഡീ​സ് ത​ക​ര്‍ന്ന​ടി​ഞ്ഞു.

നാ​ല് ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ​ന് 13 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ച്ച​യെ നേ​രി​ട്ട വി​ന്‍ഡീ​സി​ന് അ​തി​ല്‍നി​ന്നു ക​ര​ക​യ​റാ​നാ​യി​ല്ല. 14 ഓ​വ​റി​ലെ​ത്തി​യ​പ്പോ​ള്‍ അ​വ​രു​ടെ പ​കു​തി പേ​ര്‍ പു​റ​ത്താ​യി. 22 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ക​യ്‌​ഷോ​ന നൈ​റ്റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഷി​മെ​യ്ന്‍ കാം​ബെ​ല്‍ 19 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കാ​യി അ​ന്‍ജും പ​ട്ടേ​ല്‍ മൂ​ന്നു റ​ണ്‍സി​നു ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. രാ​ധാ യാ​ദ​വ്, പൂ​നം യാ​ദ​വ്, പൂ​ജ വ​സ്ത്രാ​ക​ര്‍, ഹ​ര്‍ലീ​ന്‍ ദി​യോ​ള്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

സ്‌​കോ​ര്‍ ചു​രു​ക്ക​ത്തി​ല്‍ ഇ​ന്ത്യ: 20 ഓ​വ​റി​ല്‍ മൂ​ന്നി​ന് 134 (ജെ​മി​മ റോ​ഡ്രി​ഗ​സ് (50), വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി (57 നോ​ട്ടൗ​ട്ട്); ഹെ​ലോ മാ​ത്യൂ​സ് 1/23

വെ​സ്റ്റ് ഇ​ന്‍ഡീ​സ് : 20 ഓ​വ​റി​ല്‍ ഏ​ഴി​ന് 73, (ക​യ്‌​ഷോ​ന നൈ​റ്റ് (22), അ​ന്‍ജും പ​ട്ടേ​ല്‍ 2/3)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.