കേരളത്തിനു മൂന്നാം ജയം
Wednesday, December 11, 2019 12:02 AM IST
കൊച്ചി: കാഴ്ചപരിമിതര്‍ക്കായുള്ള നാഗേഷ് ട്രോഫിയുടെ എവേ മത്സരത്തില്‍ കേരളത്തിന്റെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് ജയം. പശ്ചിമ ബംഗാളിനെ 37 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ ബംഗാളിന് സാധിച്ചുള്ളൂ. കേരളത്തിനായി 74 റണ്‍സ് നേടിയ അബ്ദുള്‍ മുനാസാണ് മാന്‍ ഓഫ് ദ മാച്ച്.
ജയത്തോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് തമിഴ്നാടുമായാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. നാലു കളിയില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമാണ് കേരളത്തിനുള്ളത്.