അക്മലിനു വിലക്ക്
Thursday, February 20, 2020 11:57 PM IST
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് വിലക്ക്. പിസിബിയുടെ (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) അഴിമതി വിരുദ്ധ ഏജൻസിയാണ് ഉമറിന് വിലക്കേർപ്പെടുത്തിയത്. ഇതോടെ താരത്തിന് പാക് സൂപ്പർ ലീഗിൽ കളിക്കാനാകില്ല. ഉമർ അക്മൽ ചെയ്ത കുറ്റം എന്താണെന്ന് പിസിബി വ്യക്തമാക്കിയിട്ടില്ല. പാക് താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെ തുണിയുരിഞ്ഞ ഉമർ അക്മൽ വിവാദത്തിൽ പെട്ടിരുന്നു.