ഫിഫ വനിതാ അണ്ടർ 17 ലോകകപ്പ്: നവംബറില്‍ നടത്താമെന്ന പ്രതീക്ഷയില്‍ എഐഎഫ്എഫ്
Wednesday, April 1, 2020 12:11 AM IST
ന്യൂഡല്‍ഹി: ഫിഫ വനിതാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ നവംബറില്‍ നടത്താമെന്ന പ്രതീക്ഷയില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). കോവിഡ്-19 രോഗം വ്യാപകമായി പടര്‍ന്നു പിടിക്കുന്നതോടെ പല പ്രധാന കായിക ഇനങ്ങളും മാറ്റിവയ്ക്കുയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്തിരിക്കുകയാണ്. അന്താരാഷ് ട്ര കായിക പരിപാടികള്‍ തന്നെ താറുമായി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ലോകകപ്പിന്റെ സംഘാടകരായ എഐഎഫ്എഫിന് ഏഴു മാസംകൊണ്ട് ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ വളരെ വേഗം പൂര്‍ത്തിയാക്കണം.
എല്ലാം ഫിഫയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ലോകകപ്പ് നടത്തിപ്പിനുള്ള പുരോഗതികള്‍ ഫിഫ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍ രണ്ടു മുതല്‍ 21 വരെ നടത്താനാണ് ക്രമീകരിച്ചിരിക്കുന്നത്. നവി മുംബൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളാണ് വേദിയാകുന്നത്.