ബാസ്കറ്റ്: ഓണ്‍ലൈൻ ക്ലാസ്
Wednesday, May 12, 2021 12:53 AM IST
കോട്ടയം: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാസ്കറ്റ്ബോൾ പരിശീലകർ, റഫറി, ടേബിൾ ഒഫീഷൽസ്, സ്റ്റാറ്റിസ്റ്റീഷൻസ് തുടങ്ങിയവർക്ക് ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓണ്‍ ലൈൻ ക്ലാസ്. ഒരാഴ്ച നീളുന്ന ക്ലാസ് 13ന് ആരംഭിക്കും. വൈകുന്നേരം നാല് മണിക്കാണ് ക്ലാസ് ആരംഭിക്കുക. മേയ് 23ന് ക്ലാസ് ഉണ്ടാകില്ല. 24നാണ് അവസാനിക്കുക.
സെർബിയൻ പരിശീലകരായ വെസ്ലിൻ മാറ്റിച്ച്, സോറൻ വിസിച്ച്, ഫിബ ടെക് കമ്മീഷണർ നോർമാൻ ഇസാക്ക് എന്നിവരാണ് ക്ലാസ് നയിക്കുന്നത്.