സൂപ്പർ സ്റ്റാർ റഹ്മാൻ
Monday, October 25, 2021 11:55 PM IST
ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം. സ്കോട്ട്ലൻഡിനെതിരേ 130 റൺസിന്റെ വന്പൻ ജയമാണ് അഫ്ഗാനിസ്ഥാൻ ആഘോഷിച്ചത്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുത്തു. മറുപടിക്കിറങ്ങിയ സ്കോട്ട്ലൻഡ് 10.2 ഓവറിൽ 60ന് പുറത്തായി.
4 ഓവറിൽ 20 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ മുജീബ് ഉർ റഹ്മാനാണ് അഫ്ഗാനിസ്ഥാന്റെ വിജയ ശിൽപ്പി. റാഷിദ് ഖാൻ 2.2 ഓവറിൽ 9 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. അഫ്ഗാനായി നജിബുള്ള (59), ഗുർബാസ് (46), ഹസ്റത്തുള്ള (44) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.