ഐപിഎൽ ഫൈനൽ: റഹ്മാനും രണ്വീർ സിംഗും എത്തും
Friday, May 20, 2022 2:13 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022ന്റെ ഫൈനൽ രാത്രി എട്ടിന് ആരംഭിക്കും. ഈ മാസം 29ന് അഹമ്മദാബാദിലാണ് ഫൈനൽ നടക്കുന്നത്. വന്പൻ സമാപനചടങ്ങ് നടക്കുന്നതിനാലാണ് മത്സരസമയം 7.30ൽനിന്നും എട്ടിലേക്കു മാറ്റിയത്. 40 മിനിറ്റ് നേരമാണ് സമാപന ചടങ്ങ്.
2019നുശേഷം ആദ്യമായാണ് സമാപനചടങ്ങ് നടക്കുക. കോവിഡിനെത്തുടർന്ന് 2019 മുതൽ സമാപനചടങ്ങ് ഇല്ലായിരുന്നു. ബോളിവുഡ് നടൻ രണ്വീർ സിംഗും സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ചടങ്ങിൽ പങ്കെടുക്കും.