മഴ കളിച്ചു; പരന്പര സമനിലയിൽ
Monday, June 20, 2022 12:55 AM IST
ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരന്പര 2-2ന് സമനിലയിൽ അവസാനിച്ചു. ബംഗളൂരുവിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 3.3 ഓവറിൽ രണ്ടു വിക്കറ്റിന് 28 റണ്‍സ് എന്ന നിലയിൽ നില്‍ക്കുന്പോഴാണ് മഴയെത്തിയത്. മത്സരം തുടങ്ങും മുന്‍പ് മഴയെത്തിയിരുന്നു. എന്നാൽ മഴ മാറിയതോടെ കളി ആരംഭിച്ചു. വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു.