സിംബാബ്വെ പര്യടനം :രാഹുൽ നയിക്കും, സഞ്ജു ടീമിൽ
Friday, August 12, 2022 12:16 AM IST
ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരേയുള്ള ഏകദിന പരന്പരയിൽ ഇന്ത്യൻ ടീമിനെ കെ.എൽ. രാഹുൽ നയിക്കും. ഓപ്പണർ ശിഖിർ ധവാനാണ് 16 അംഗ ടീമിന്റെ ഉപനായകൻ.
കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന രാഹുൽ ആരോഗ്യംവീണ്ടെടുത്തതോടെയാണ് ടീമിലെത്തിയത്. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ടീം: കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൽ ഠാക്കുർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ എന്നിവരുമാണ് ഓഗസ്റ്റ് 18 മുതൽ 22 വരെയുള്ള മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ ഇടംപിടിച്ചത്.