മസ്കിന്റെ കോമഡി
Thursday, August 18, 2022 12:28 AM IST
മാഞ്ചസ്റ്റർ: അപ്രതീക്ഷിത പ്രഖ്യാപനങ്ങളിലൂടെയും തലതിരിഞ്ഞ ട്വീറ്റുകളിലൂടെയും ശ്രദ്ധേയനായ വ്യവസായി ഇലോണ്‍ മസ്ക് ഒരു പ്രഖ്യാപനം നടത്തി.
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുമെന്ന്. സമൂഹമാധ്യമങ്ങളിൽ അടക്കം മസ്കിന്റെ ട്വീറ്റ് തരംഗമായതോടെ തിരുത്തുമായി അദ്ദേഹം എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുമെന്നത് ഒരു കോമഡി പറഞ്ഞതായിരുന്നു എന്നായിരുന്നു തിരുത്തൽ. അമേരിക്കയിലെ ഗ്ലാസേഴ്സ് കുടുംബമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകൾ.