സമ്മർദമുണ്ട്: സഞ്ജു
Wednesday, March 29, 2023 12:43 AM IST
ജയ്പുർ: ഐപിഎൽ ടീം നായകനെന്ന നിലയിൽ സമ്മർദമുണ്ടെന്നു തുറന്നുസമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം നായകനും മലയാളി താരവുമായ സഞ്ജു സാംസണ്. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്സി ലോഞ്ചിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു.
18 വയസുള്ളപ്പോഴാണു ഞാൻ രാജസ്ഥാൻ റോയൽസിലെത്തിയത്. ഇപ്പോൾ 28 വയസായി. കഴിഞ്ഞ പത്തു വർഷം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മർദം ഇക്കുറിയുണ്ട്. 2022 ഫൈനൽ സ്വപ്നസമാന യാത്രയായിരുന്നു. ഇക്കുറി നന്നായി കളിക്കുകയല്ലാതെ മറ്റു മാർഗമില്ല- സഞ്ജു പറഞ്ഞു.