റെബാകിന പിന്മാറി വനിതാ സിംഗിൾസിൽ നാലാം സീഡായ കസാക്കിസ്ഥാന്റെ എലേന റെബാകിന മൂന്നാം റൗണ്ടിൽ അനാരോഗ്യത്തെത്തുടർന്നു പിന്മാറി. റെബാകിനയുടെ എതിരാളിയായിരുന്ന സ്പെയിനിന്റെ സാറ സൊറിബെസ് ടോർമോ അതോടെ പ്രീക്വാർട്ടറിലേക്കു മുന്നേറി.
റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന, അമേരിക്കയുടെ സ്റ്റെഫാനസ് തുടങ്ങിയവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.