സുമിത്, അങ്കിത ക്വാർട്ടറിൽ
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ടെന്നീസ് സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗലും അങ്കിത റെയ്നയും ക്വാർട്ടർ ഫൈനലിൽ കടന്നു. വനിതാ സിംഗിൾസിൽ അങ്കിത ഹോങ്കോംഗിന്റെ ആദിത്യ കരുണരത്നയെയും പുരുഷ സിംഗിൾസിൽ സുമിത് കസാക്കിസ്ഥാന്റെ ബെയ്ബിത് സുഖയേവിനെയും പരാജയപ്പെടുത്തി. മിക്സഡ് ഡബിൾസിലും അങ്കിത റെയ്ന-യൂകി ഭാംബ്രി സഖ്യം മൂന്നാം റൗണ്ടിലേക്കു മുന്നേറി.
പാക്കിസ്ഥാന്റെ സാറ ഖാൻ-അഖീൽ ഖാൻ സഖ്യത്തെ 6-0, 6-0 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതേസമയം, സിംഗിൾസ് പോരാട്ടത്തിനിറങ്ങിയ ഋതുജ ഭോസ്ലെയും രാംകുമാർ രാമനാഥനും പരാജയപ്പെട്ടു.