ഇന്ന് ഇന്ത്യ x ഇംഗ്ലണ്ട് ഐസിസി ലോകകപ്പ് മുന്നിൽകണ്ട് ടീം ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ഗോഹട്ടിയിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മഴ ഭീഷണിക്കിടയിൽ ഇന്ന് തിരുവനന്തപുരത്ത് ഓസ്ട്രേലിയയും നെതർലൻഡ്സും തമ്മിലും സന്നാഹ പോരാട്ടം നടക്കുന്നുണ്ട്. ഇന്നലത്തെ കാലാവസ്ഥയാണെങ്കിൽ ഓസ്ട്രേലിയ x നെതർലൻഡ്സ് പോരാട്ടവും ഉപേക്ഷിക്കേണ്ടിവരും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് x ദക്ഷിണാഫ്രിക്ക, മൂന്നിന് ഇന്ത്യ x നെതർലൻഡ്സ് എന്നിങ്ങനെ രണ്ട് സന്നാഹ മത്സരങ്ങൾകൂടി കാര്യവട്ടം സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുത്.
ഇന്ത്യയുടെ ലോകകപ്പ് മത്സര വേദിയല്ലെങ്കിലും സന്നാഹ മത്സരമെങ്കിലും കാണാൻ സാധിക്കണേ എന്ന പ്രാർഥനയാണ് മലയാളി ക്രിക്കറ്റ് ആരാധകർക്ക്. അതിനു പൊളപ്പൻ മഴ മാറി മാനം തെളിയേണ്ടിയിരിക്കുന്നു എന്നുമാത്രം...