സ്കോർ: 11-5, 11-5, 5-11, 11-9. കൊറിയയുടെ സുയോങ് ചാ-സുയോങ് പാക് സഖ്യമാണ് സെമിയിൽ സുതീർത്ഥ-ഐഹിക ജോടിയുടെ എതിരാളികൾ.
ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസിലെ വനിതാ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ കന്നി മെഡലാണിത്. ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം മെഡലും. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് പുരുഷ ടീമും മിക്സഡ് ഡബിൾസ് ടീമും വെങ്കലം നേടിയിരുന്നു.