x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് കള്ളുഷാ​പ്പ് തു​റ​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: August 5, 2026 10:19 PM IST | Updated: August 5, 2026 10:19 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ഹൈ​ക്കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് നെ​ടി​യ​ശാ​ല​യി​ലെ ക​ള്ളു​ഷാ​പ്പ് തു​റ​ന്ന​താ​യി പ​രാ​തി. ഇ​തി​നെ​തി​രേ മ​ദ്യ​വി​രു​ദ്ധ സ​മ​ര​സ​മി​തി ന​ല്‍​കി​യ പ​രാ​തി​യിൽ എ​ക്‌​സൈ​സ് ഷാ​പ്പ് അ​ട​പ്പി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ്ര​ധാ​ന റോ​ഡി​നോ​ടു ചേ​ര്‍​ന്ന് ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ ഏ​താ​നും മാ​സ​മാ​യി സ​മ​ര​ത്തി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് സ​മ​ര​സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ഷാ​പ്പ് തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ സ്റ്റേ ​ഉ​ത്ത​ര​വ് വാ​ങ്ങി​യ​ത്. ഇ​തു നി​ല​നി​ല്‍​ക്കേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ള്ളു​ഷാ​പ്പ് തു​റ​ന്ന​ത്.

Tags : Nattuvishesham Local News Complaint fake shop court order

Recent News

Corehub Up