യുവതിയുടെ ആത്മഹത്യ; ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി
1588399
Monday, September 1, 2025 4:08 AM IST
മഞ്ചേരി: തൃക്കലങ്ങോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി. കതിരാടത്ത് പുത്തൻ വീട്ടിൽ രാജേഷ് കുമാറിന്റെ ഭാര്യയും നറുകര നടുത്തൊടി ഗോവിന്ദന്റെ മകളുമായ പ്രഷീബയാണ് (32) മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചക്ക് 1.45 ന് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർതൃവീട്ടിൽ വച്ച് നടന്ന നിരന്തര പീഡനം മൂലമാണ് യുവതി മരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിന്ന് യുവതി പല സാധനങ്ങളും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും മറ്റും ചെയ്തെന്ന് പറഞ്ഞ് ഭർത്താവും സഹോദരിയും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.