കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് വാക്ക് സംഘടിപ്പിച്ചു
1588709
Tuesday, September 2, 2025 7:59 AM IST
മാലാപറന്പ്: താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തുന്ന "കാരുണ്യഉത്സവം മദർ തെരേസയോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി മാലാപറന്പ് കാരുണ്യസദൻ കോണ്‍വെന്റിൽ യൂത്ത് വാക്ക് സംഘടിപ്പിച്ചു.
കത്തോലിക്ക സഭയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും സ്ഥാപന മേധാവികളെ ആദരിക്കുകയും അന്തേവാസികൾക്ക് സേവനം നൽകുകയുമായിരുന്നു ലക്ഷ്യം.
യൂത്ത് കൗണ്‍സിൽ കോ ഓർഡിനേറ്റർ ഷാന്റോ തകിടിയിൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ജോർജ് ചിറത്തലയാട്ട് അധ്യക്ഷത വഹിച്ചു. തേജസ് കറുകയിൽ, മാത്യു പൈനാപ്പിള്ളി, ഷാരോണ്‍ കൊല്ലംപറന്പിൽ, സേവ്യർ കുരിശുംമൂട്ടിൽ, ലിന്റോ ചക്കുങ്കൽ, ജോമോൻ വേടംപറന്പിൽ, തോമസ് മാന്പുത്ര, ലിനോ കൂത്രപ്പള്ളി, ജോസഫ് കൊച്ചിത്തറ, സിസ്റ്റർ സുപ്പീരിയർ ഷീബ എന്നിവർ പ്രസംഗിച്ചു. കാരുണ്യ സദനത്തിലെ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങിൽ സിസ്റ്റേഴ്സിനെ ആദരിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു.