കത്തോലിക്കാ കോൺഗ്രസ് ദശദിന കാരുണ്യ ഉത്സവം : മേഖല തല ഉദ്ഘാടനം നടത്തി
1588400
Monday, September 1, 2025 4:08 AM IST
പെരിന്തൽമണ്ണ: താമരശേരി രൂപത കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃത്വം നൽകുന്ന ദശ ദിന കാരുണ്യോത്സവം മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് മേഖല തല ഉദ്ഘാടനം വെട്ടത്തൂർ ആകാശ പറവകളുടെ കേന്ദ്രത്തിൽ രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ നിർവഹിച്ചു.
ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ദശദിന കാരുണ്യോത്സവം. കത്തോലിക്കാ സഭയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ വിലയേറിയ സംഭാവനകൾ പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുക, സ്ഥാപന മേധാവികളെ ആദരിക്കുകയും, അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് ഈ കാരുണ്യ യാത്ര നടത്തുന്നത്.
മേഖല പ്രസിഡന്റ് വർഗീസ് കണ്ണാത്ത് അധ്യക്ഷം വഹിച്ചു. യൂത്ത് കൗൺസിൽ രൂപത കോഡിനേറ്റർ ഷാന്റോ തകിടിയിൽ മുഖ്യപ്രഭാഷണം നടത്തി , മേഖല കോഡിനേറ്റർ മാത്യൂസ് പൈനാപ്പള്ളി , ഫാ. ജോസ് കണ്ണംപിള്ളി , ഫാ.സാന്റോ സിഎംഐ, റോയി മൂക്കം തോട്ടത്തിൽ , ബോബൻ കൊക്കപ്പുഴ , ആന്റണി തെക്കേകുറ്റ്, ജെയിംസ് തെക്കേകുറ്റ്, ഷാജു അറക്കൽ നെല്ലിശേരി എന്നിവർ പ്രസംഗിച്ചു.