ഹോക്കിയിൽ പാങ്ങ് സ്കൂൾ ജേതാക്കൾ
1587874
Saturday, August 30, 2025 5:42 AM IST
മങ്കട: പാങ്ങിന്റെ പെണ്‍കരുത്തിൽ ജില്ലാ ജവഹർലാൽ നെഹ്റു ഹോക്കി ചാന്പ്യൻഷിപ്പിൽ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. എതിരില്ലാത്ത നാലു ഗോളുകൾക്ക് കോട്ടക്കൽ രാജാസ് സ്കൂളിനെയാണ് പാങ്ങ് ജിഎച്ച്എസ്എസ് പരാജയപ്പെടുത്തിയത്.
തുടർച്ചയായ രണ്ടാം തവണയാണ് നെഹ്റു ഹോക്കി ചാന്പ്യൻഷിപ്പിൽ പാങ്ങ് ടീം ചാന്പ്യൻമാരാകുന്നത്. ക്യാപ്റ്റൻ ഹിബയുടെ നേതൃത്വത്തിലുള്ള ടീമിനായി സി. ഷെറിൻ രണ്ടു ഗോളുകളും ഫാത്തിമ മുർഷിതയും മെഹജിബിനും ഒരു ഗോൾ വീതവും നേടി.
കൊല്ലത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കും.