പെരിന്തൽമണ്ണയിൽ കുടുംബശ്രീ ഓണം മേള ആരംഭിച്ചു
1587375
Thursday, August 28, 2025 6:13 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ഓണം വിപണന മേള കോടതിപ്പടിയിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി. ഷാജി പൊതുപ്രവർത്തകൻ എം. രാധാകൃഷ്ണന് ഓണക്കിറ്റ് വിതരണം ചെയ്താണ് മേള ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർപേഴ്സണ്‍ നസീറ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ 20 ലധികം സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്.
കുടുംബശ്രീ സംരംഭകരുടെ തനത് ഭക്ഷ്യവിഭവങ്ങൾ, ജൈവ പച്ചക്കറി, പൂക്കൾ, മസാലപ്പൊടികൾ, ചിപ്സ്, ക്ലീനിംഗ് ഉത്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാണ്. സ്ത്രീകളുടെ സാന്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച സംരംഭങ്ങൾക്ക് കൂടുതൽ വരുമാനവും പൊതുവിപണിയിൽ കുടുംബശ്രീ ഉത്പ്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിച്ച സാരികൾ കൊണ്ട് തയാറാക്കിയ തുണി സഞ്ചികൾ മേളയിൽ സൗജന്യമായി നൽകും. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷണൻ, കുടുംബശ്രീ ഉപസമിതി കണ്‍വീനർമാരായ എ. വസന്തകുമാരി, സി. ഉഷ, കെ.ടി. അനീഷ, എൻയുഎൽഎം സിറ്റി മിഷൻ മനേജർ സുബൈറുൽ അവാൻ,
ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ഒ. സ്മിത, കെ. രമ്യ, പി. ജിനി, ജീന വിജയൻ, എംഇ കണ്‍സൾട്ടന്റ് ഡി. രജനി, സിഡിഎസ് മെംബർമാർ, സംരംഭകർ എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ പി.കെ. സീനത്ത് സ്വാഗതവും ഉപജീവന വികസന ഉപസമിതി കണ്‍വീനർ കെ. ശ്രീജ നന്ദിയും പറഞ്ഞു. സെപ്റ്റംബർ നാല് വരെ മേള ഉണ്ടായിരിക്കും.