ഏലംകുളം സഹകരണ ബാങ്ക് ഓണം വിപണി തുടങ്ങി
1587618
Friday, August 29, 2025 5:28 AM IST
ഏലംകുളം: ഏലംകുളം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കണ്‍സ്യൂമർ ഫെഡറേഷന്റെ ഓണം സഹകരണ വിപണി തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിൽ ഒരുക്കിയ വിപണി ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീർ ബാബു ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.ഗോവിന്ദപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിത പള്ളത്ത് ആദ്യവിൽപ്പന നടത്തി. രണ്ടാം വാർഡ് മെംബർ കെ. വിജയലക്ഷ്മി, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് കെ. സുനിത, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജെ. ബിജു, പി. അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമേ മറ്റുനിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽലഭിക്കും.