ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1587438
Thursday, August 28, 2025 10:15 PM IST
മഞ്ചേരി: ഇരുന്പുഴിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മലപ്പുറം മുണ്ടുപറന്പ് കിളിയമണ്ണിൽ വീട്ടിൽ അഹമ്മദ് കുട്ടി (65) ആണ് മരിച്ചത്.
മുണ്ടുപറന്പിലെ റേഷൻ വ്യാപാരിയാണ്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഇരുന്പുഴി മദ്രസയ്ക്ക് സമീപമാണ് അപകടം. മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും മലപ്പുറത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ ഗുരുതര പരിക്കേറ്റ അഹമ്മദ് കുട്ടിയെ ഉടൻ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു.