വാഹനവുമായി വിദ്യാർഥികളുടെ ഓണാഘോഷം; തടയിട്ട് പോലീസ്
1587850
Saturday, August 30, 2025 5:13 AM IST
നിലന്പൂർ: വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിടുന്നു. ഇതേത്തുടർന്ന് നിലന്പൂരിൽ20 ലേറെ ആഡംബര വാഹനങ്ങൾ പോലീസ് പിടികൂടി. പോലീസ് നിർദേശം ലംഘിച്ച് വാഹനങ്ങളിൽ ഓണാഘോഷം നടത്തിയവരാണ് കുടങ്ങിയത്. വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ മായ്ച്ച് ‘അലിയാർ’ ഗ്യാങ്ങ് എന്ന പേരിലാണ് ആഘോഷം നടത്തിയത്. ലോറിക്ക് മുകളിൽ കയറി ആഘോഷം നടത്തിയതോടെ ലോറിയും പിടിച്ചെടുത്തു.
നിലന്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോളജുകളിൽ നിന്നാണ് കാറുകൾ അടക്കം പിടിച്ചെടുത്തത്. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറുകളായ ബിഎംഡബ്ലിയു ഒൗഡി കാറുകൾ, രൂപമാറ്റം വരുത്തിയ ഫോർ വീൽജിപ്പുകൾ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തതിൽപ്പെടും. ഇതിൽ നന്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളുമുണ്ട്.
സംഭവത്തെക്കുറിച്ച് ആർഡിഒക്ക് റിപ്പോർട്ട് നൽകുമെന്ന് നിലന്പൂർ സിഐ സുനിൽ പുളിക്കൽ പറഞ്ഞു. ഇത്രയേറെ ആഡംബര വാഹനങ്ങൾ ഓണാഘോഷത്തിന്റെ പേരിൽ പിടിച്ചെടുക്കുന്നതും ആദ്യമായാണ്.