’നിലന്പൂർ കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യമാക്കണം’
1587374
Thursday, August 28, 2025 6:13 AM IST
നിലന്പൂർ: നിലന്പൂരിൽ കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) നിലന്പൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിലന്പൂർ വൈഎംസിഎ ഹാളിൽ നടത്തിയ സമ്മേളനം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹാസിർ കല്ലായി അധ്യക്ഷത വഹിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് ലാകയിൽ, ജില്ലാ പ്രസിഡന്റ് നസീർ അയമോൻ, ജില്ലാ സെക്രട്ടറി ഇ.ടി. ഗംഗാധരൻ, എൻജിഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഷബീറലി മുക്കട്ട, മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, പി. ഫിറോസ് ബാബു, എം. ശ്രീജിത്ത്. പി. ജമാലുദീൻ എന്നിവർ പ്രസംഗിച്ചു.
കെഎസ്ആർടിസിയുടെ വികസനത്തിന്റെ നാഴികക്കല്ലായ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. നിലന്പൂരിലെ കാലപഴക്കമേറിയ ബസുകൾക്ക് പകരം പുതിയ ബസുകൾ ഡിപ്പോയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിപ്പോയുടെ വികസന രേഖ നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് യൂണിയൻ സമർപ്പിക്കും.