മൗലാന നഴ്സിംഗ് കോളജ് ബിരുദദാന സമ്മേളനം നടത്തി
1587615
Friday, August 29, 2025 5:28 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന നഴ്സിംഗ് കോളജിലെ ബിഎസ്സി നഴ്സിംഗ് പത്തൊന്‍പതാമത് ബാച്ചിന്റെ ബിരുദദാന സമ്മേളനം പെരിന്തൽമണ്ണ നഗരസഭാ ടൗണ്‍ ഹാളിൽ സംഘടിപ്പിച്ചു.
മൗലാന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി.എം. സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ടി.വി. സോമി അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ.സീതി മുഖ്യപ്രഭാഷണം നടത്തി.
മൗലാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ് അക്കാഡമിക് അഡ്വൈസർ ചന്ദ്രശേഖരൻ നായർ, ചീഫ് ഓപ്പറേഷൻസ് ഓഫീസർ രാംദാസ്, മൗലാന ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജർ വിനു, വൈസ് പ്രിൻസിപ്പൽ പ്രഫ. ബെറ്റി തോമസ്, ഡോ. ടി. പ്രിയദർശിനി, ഡെൽന ബിജോയ്, സ്നേഹ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് ജേതാക്കളായ ജിനിമോൾ ജോസിനും ഗോപികയ്ക്കും മൗലാന ഗോൾഡ് മെഡലുകൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സെയ്ത് മുഹമ്മദും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതിയും ചേർന്ന് സമ്മാനിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.