കാർഷിക മേള സമാപിച്ചു
1587621
Friday, August 29, 2025 5:30 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടപ്പിച്ച കാർഷിക വിജ്ഞാന വിപണന മേള സമാപിച്ചു. മേളയുടെ മൂന്നാം ദിനത്തിൽ ശാസ്ത്രീയ മണ്ണ് പരിപാലനം വിഷയത്തിൽ നടത്തിയ സെമിനാർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജംഷിദ നയിച്ചു.
കൃഷിവകുപ്പിന്റെ മൊബൈൽ മണ്ണ് പരിശോധനാ ലാബിലൂടെ കർഷകരുടെ മണ്ണ് സാന്പിൾ പരിശോധന നടത്തി ഫലങ്ങൾ വിതരണം ചെയ്തു. ഇതോടൊപ്പം കൃഷി എൻജീറിയറിംഗ് വിഭാഗം കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാന്പും നടത്തി.
കർഷകർ ക്യാന്പിലെത്തിച്ച മെഷിനറികൾ സൗജന്യമായി പ്രവർത്തനയോഗ്യമക്കി. മേളയിൽ പങ്കെടുത്ത കൃഷിഭവനിലെ കൃഷിക്കൂട്ടങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണന കരാറുകളും ലഭ്യമാക്കാൻ മേള സഹായകമായി. മേളയുടെ സമാപന ദിനത്തിൽ ഏറെ ജനപങ്കാളിത്തമാണ് കാണപ്പെട്ടത്. ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ നന്ദി പറഞ്ഞു.