റാപ്പിഡ് റെസ്പോണ്‍സ് സെൽ ആരംഭിച്ചു
1587372
Thursday, August 28, 2025 6:13 AM IST
എടക്കര: ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ റാപ്പിഡ് റെസ്പോണ്‍സ് സെൽ ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ഷിബിൻ പി. ജയിംസ് ഉദ്ഘാടനം ചെയ്തു. അത്യാഹിതം സംഭവിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഡെമോണ്‍സ്ട്രേഷനിലൂടെ വിശദീകരിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയിലെ കമാൻഡർ സന്ദീപ്കുമാറും സംഘവും ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളജ് സിഇഒ ഫാ. ഏബ്രഹാം താക്കൽ, തഹസിൽദാർ ഇൻചാർജ് വിനോദ്, ഡെപ്യൂട്ടി തഹസിൽദാർ പ്രദീപ്, സ്പെഷൽ വില്ലേജ് ഓഫീസർ നദീറ, അശ്വതി, ജിനു മത്തായി, സി. നിഖിൽ, സാബു പൊൻമേലിൽ, ജോസ് പറക്കുംതാനം എന്നിവർ പ്രസംഗിച്ചു.