സിപിഎം മാർച്ച് നടത്തി
1588085
Sunday, August 31, 2025 5:38 AM IST
നിലന്പൂർ:പഞ്ചായത്ത് ഓഫീസ് നവീകരണത്തിൽ ക്രമക്കേട് ആരോപിച്ച് സിപിഎം ചാലിയാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഏറ്റെടുത്ത നടത്തിയ ഏജൻസി പ്രവൃത്തിയിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ചും ധർണയും സംഘടിപ്പിച്ചത്. 16 ലക്ഷം രുപ ചെലവഴിച്ച് നിർമിക്കേണ്ട പ്രവൃത്തിയിൽ ക്രമക്കേട് നടന്നുവെന്നും എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമുള്ള നിർമാണ പ്രവൃത്തി നടന്നിട്ടില്ലെന്നും ഒരു കാരണവശാലും ഫണ്ട് നൽകരുതെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സിപിഎം ചാലിയാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസ് പരിസരത്ത് നിന്നുമാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറി എം.വിശ്വനാഥൻ, ഏരിയാ കമ്മിറ്റി അംഗവും നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ സഹിൽ അകന്പാടം, പി.ടി.ഉസ്മാൻ, പ്രമീള എന്നിവർ പ്രസംഗിച്ചു. കെ.കുഞ്ഞുമുഹമ്മദ്, മിനി മോഹൻദാസ്, മുസ്തഫ ആനപ്പാറ, ഷെരീഫ് അഴുവളപ്പിൽ, മജീദ് മണ്ണുപ്പാടം. ജനാർദനൻ തുടങ്ങിയവർ പങ്കെടുത്തു.