റിയാസ് ബാബുവിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
1587437
Thursday, August 28, 2025 10:15 PM IST
മഞ്ചേരി : ഇക്കഴിഞ്ഞ 22ന് സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച റിയാസ് ബാബുവിന്റെ മൃതദേഹം ഇന്ന് അസർ നമസ്കാരാനന്തരം അൽ വാസിലിയിലെ അബ്ദുള്ള ബിൻ അൽ മഹൈദബ് മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മഞ്ചേരി പാണായി അബ്ബ മൻസിലിൽ പരേതനായ കോർമത്ത് മുഹമ്മദിന്റെ മകനായ റിയാസ് ബാബു തൊട്ടടുത്ത ദിവസം നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തിനോട് യാത്രചോദിക്കുന്നതിനായി റോഡിലൂടെ നടന്നു പോകവെ വാഹനം ഇടിക്കുകയായിരുന്നു.
ഭാര്യ: ഷാഹിന പുലിക്കുത്ത്. മക്കൾ: ആനിയ, ഹനാൻ, ഹന. സഹോദരങ്ങൾ: സുനിൽ, ഷറീന. മാതാവ്: സുഹ്റ.