ബാനറുകൾ സ്ഥാപിച്ച് മഹിളാ കോണ്ഗ്രസ് പ്രതിഷേധം
1587617
Friday, August 29, 2025 5:28 AM IST
അങ്ങാടിപ്പുറം : പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി അതിക്രമിച്ചു കടന്ന് വീട്ടിൽ പോസ്റ്ററുകൾ പതിച്ചതിൽ പ്രതിഷേധിച്ചും ഷാഫി പറന്പിൽ എംപിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചും അങ്ങാടിപ്പുറത്ത് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചും ബാനറുകൾ കെട്ടിയും പ്രതിഷേധിച്ചു.
’കോഴിക്കൂട് അല്ലിത് കോഴിഫാം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ ഉദ്ഘാടനം ചെയ്തു.
കെ.ടി. ഗീത മുഖ്യപ്രഭാഷണം നടത്തി. പത്മ പോത്തുകാട്ടിൽ, സൈഫുന്നീസ മാന്പള്ളി, സലീന താണിയൻ, ശോഭന, സരോജിനി, വിശാലാക്ഷി, മങ്ക, സൈഫു തുടങ്ങിയവർ നേതൃത്വം നൽകി.