ക്രിസ്ത്യൻ മിഷൻ സ്കൂളിൽ ഓണാഘോഷം
1587370
Thursday, August 28, 2025 6:13 AM IST
മലപ്പുറം: വിദ്യാർഥികളുടെ വ്യത്യസ്ത ഓണക്കളികളോടെ മലപ്പുറം ലൂർദ് ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള ക്രിസ്ത്യൻ മിഷൻ സ്കൂളിൽ ഓണം ആഘോഷിച്ചു. മലപ്പുറം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സി.എച്ച്. ആയിഷാബി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ മാനേജർ ഫാ. ജോണ്ദാസ്, പിടിഎ പ്രസിഡന്റ് നൗഷാദ് മാന്പ്ര, പ്രിൻസിപ്പൽ രജനി മാത്യു, ഭാരവാഹികളായ അഡ്വ. പ്രിയങ്ക, സി. സുധീപ്, ടി അജ്ഞലി, അധ്യാപികമാരായ കെ. ഷീബ, സി. ശിവപ്രിയ, പി. ഹർഷ, മാനേജിംഗ് കമ്മിറ്റി അംഗം കെ. ബെൻസൻ എന്നിവർ നേതൃത്വം നൽകി.