മലവെള്ളപ്പാച്ചിൽ: മരുതയിൽ വീട്ടിൽ വെള്ളം കയറി
1587869
Saturday, August 30, 2025 5:42 AM IST
എടക്കര: വനമേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്ന് മരുതയിൽ വീട്ടിൽ വെള്ളം കയറി. കക്കാടൻ അസൈനാരുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി വെള്ളം കയറിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ രാത്രി മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മലവെള്ളപ്പാച്ചിലിൽ പരലുണ്ട പാലത്തിൽ മരങ്ങളും മുളങ്കൂട്ടങ്ങളും വന്നടിയുകയും ചെയ്തു.
ഇന്നലെ എമർജൻസി റസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ പാലത്തിൽ വന്നടിഞ്ഞ തടസങ്ങൾ നീക്കം ചെയ്തു. ഇആർഎഫ് അംഗങ്ങളായ ടി.പി. കുഞ്ഞാലി, കെ. സൈതലവി, എം.പി. നിസാർ, എ.പി. സുനീർ, എം. അയ്യപ്പൻ, അസീസ് മരുത, വാർഡംഗം കുഞ്ഞുട്ടി മാപ്ര എന്നിവരുടെ നേതൃത്വത്തിലാണ് പാലത്തിലെ മരങ്ങൾ വെട്ടിമാറ്റിയത്.