മർത്തമറിയം വനിതാ സമാജം സമ്മേളനം
1588089
Sunday, August 31, 2025 5:38 AM IST
എടക്കര: തിൻമയുടെ അതിപ്രസരമുള്ള കാലഘട്ടത്തിൽ ആത്മീയ മൂല്യങ്ങളെ ഉയർത്തി പിടിക്കണമെന്ന് കോലമല മത്തായി കോർ എപ്പിസ്കോപ്പ. ചുങ്കത്തറ ചളിക്കൽപൊട്ടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നിലന്പൂർ സെന്റർ മർത്തമറിയം വനിതാ സമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലന്പൂർ സെന്റർ പ്രസിഡന്റ് ഫാ. ഷിജോ കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. താഴയിൽ മത്തായി കോർ എപ്പിസ്കോപ്പാ മുഖ്യസന്ദേശം നൽകി. ഫാ. ഷാനു എബ്രഹാം ക്ലാസുകൾക്ക് നേതൃത്വം നൽകി. മലബാർ ഭദ്രാസന സെക്രട്ടറി പ്രഭാ വർഗീസ്, വികാരി ഫാ. വിനോദ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ സെന്റർ സെക്രട്ടറി റെയ്ച്ചൽ അലക്സ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ഫാ. തോമസ് കുര്യൻ, ഫാ. ഉമ്മൻ ജോർജ്, ഫാ. ആരോണ്‍ വർഗീസ്, ഫാ. ജോജി ജോർജ്, ഫാ. വർഗീസ് തോമസ്, ഫാ. പോൾ വർഗീസ്, ഫാ. സന്റു സ്കാറിയ, നവജ്യോതി മോംസ് ഭദ്രാസന സെക്രട്ടറി ശൈനോ സുനി എന്നിവർ പ്രസംഗിച്ചു.