ചൊവ്വാണ സ്കൂൾ പുകയില വിമുക്തമായി പ്രഖ്യാപിച്ചു
1587616
Friday, August 29, 2025 5:28 AM IST
പുഴക്കാട്ടിരി: ചൊവ്വാണ ജിഎൽപി സ്കൂൾ പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ആണ്് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടി അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് അനിത, വാർഡ് മെംബർമാരായ അബ്ദുൾ അസീസ്, നജ്മുന്നിസ, ഹെഡ്മിസ്ട്രസ് അനിത, പിടിഎ പ്രസിഡന്റ്് നിസാർ ബാബു കുട്ടക്കാടൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു.