മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
1587614
Friday, August 29, 2025 5:28 AM IST
എടക്കര: വഴിക്കടവിൽ നാല് ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. താനൂർ ചാപ്പപ്പടി സ്വദേശി പാണാച്ചിന്റെ പുരക്കൽ അൻസാർ (28) ആണ് അറസ്റ്റിലായത്.
ഓണത്തോടനുബന്ധിച്ച് ആനമറിയിൽ സ്ഥാപിച്ച പ്രത്യേക പോലീസ് ചെക്കുപോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചെക്കുപോസ്റ്റ് പരിശോധനാ സംഘവും ഡാൻസാഫ് അംഗങ്ങളും ഡോഗ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് മെത്തഫിറ്റമിൻ പിടിച്ചെടുത്തത്.
ഡാൻസാഫ് എസ്ഐ കെ.ആർ. ജസ്റ്റിൻ, എഎസ്ഐ അബ്ദുൾ ബഷീർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഓണാഘോഷ വേളയിൽ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നാടുകാണിചുരം വഴി മലപ്പുറം ജില്ലയിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ ആനമറിയിൽ പോലീസ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.